എതിർക്കുന്നവരെ ഇല്ലാതാക്കുന്ന സമീപനമാണ് സർക്കാരിനെന്ന് എം കെ മുനീർ

എതിർക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സർക്കാരിനെന്നം ഇതിന് ഉദാഹരണമാണ് സിഎജിക്കെതിരായ പ്രമേയമെന്നും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. പ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു മുനീർ. ബിജെപിയുമായി യുഡിഎഫ് ഒത്തുകളിക്കുകയാണെന്ന
 

എതിർക്കുന്നവരെ ഇല്ലാതാക്കുന്ന നിലപാടാണ് സർക്കാരിനെന്നം ഇതിന് ഉദാഹരണമാണ് സിഎജിക്കെതിരായ പ്രമേയമെന്നും പ്രതിപക്ഷ ഉപനേതാവ് എം കെ മുനീർ. പ്രമേയത്തെ എതിർത്ത് സംസാരിക്കുകയായിരുന്നു മുനീർ. ബിജെപിയുമായി യുഡിഎഫ് ഒത്തുകളിക്കുകയാണെന്ന ആരോപണത്തെയും മുനീർ പ്രതിരോധിച്ചു

ആർ എസ് എസിനെ പേടിച്ച് ഇന്നേവരെ ഒരു മാളത്തിനും ഒളിച്ചിട്ടില്ല. ഇനി സിപിഎമ്മും ബിജെപിയും മതിയെന്ന വിചാരം നടപ്പാകില്ല. പകൽ ആർ എസ് എസുമായി തല്ലുകൂടി രാത്രി പാലൂട്ടി ഉറങ്ങുന്നവരാണ് സിപിഎം. രാജ്യത്ത് കോൺഗ്രസ് ഇല്ലാത്ത ഭരണം വേണമെന്ന് പറയുന്ന രണ്ടേ രണ്ട് കൂട്ടർ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബിജെപിയുമാണ്.

സിഎജി എന്ന് കേട്ടാൽ സംഘ്പരിവാർ ബന്ധം ആരോപിച്ച് കൈ കഴുകാൻ ആകില്ല. ഇത് സത്യസന്ധമായി പരിശോധിക്കാൻ ഈ രാജ്യത്തെ ജനങ്ങൾ തയ്യാറാകും. ഇതിലും നല്ലത് സിഎജിയെ പിരിച്ചുവിട്ടേക്കു എന്ന് പറയുന്നതല്ലേയെന്നും മുനീർ ചോദിച്ചു