പോലീസുകാരെ അണിവിമുക്തമാക്കാൻ മൊബൈൽ സാനിറ്റൈസേഷൻ ബസ്; സംസ്ഥാനത്ത് പ്രവർത്തനമാരംഭിച്ചു

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ റോഡിൽ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പോലീസുദ്യോഗസ്ഥരെ അണുവിമുക്തമാക്കാൻ മൊബൈൽ സാനിറ്റൈസേഷൻ ബസ് നിരത്തിലിറങ്ങി. സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു
 

ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ റോഡിൽ സുരക്ഷക്കായി നിയോഗിക്കപ്പെട്ട പോലീസുദ്യോഗസ്ഥരെ അണുവിമുക്തമാക്കാൻ മൊബൈൽ സാനിറ്റൈസേഷൻ ബസ് നിരത്തിലിറങ്ങി. സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ഇതിന്റെ ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം ജില്ലയിലാണ് ആദ്യമായി മൊബൈൽ സാനിറ്റൈസേഷൻ ബസ് നിരത്തിലിറങ്ങിയത്. മറ്റ് എ്‌ലലാ ജില്ലകളിലും പോലീസുകാർക്കായി മൊബൈൽ യൂനിറ്റ് സജ്ജമാക്കും. പോലീസുകാരെ വിന്യസിച്ചിരിക്കുന്ന സ്ഥലങ്ങളിൽ കൃത്യമായ ഇടവേളകളിൽ ബസ് എത്തും.

അണുനാശിനി തളിക്കാനുള്ള സംവിധാനമടക്കം ബസിനുണ്ട്. പോലീസുകാർ പിൻവാതിലിലൂടെ പ്രവേശിച്ച് ബസിനുള്ളിലൂടെ നടന്ന് മുന്നിൽ എത്തുന്ന സമയത്തിനുള്ളിൽ പൂർണമായും അവരെ അണുവിമുക്തമാക്കാനുള്ള സംവിധാനാണ് ബസിൽ ഒരുക്കിയിരിക്കുന്നത്.