ഹോം › കേരളം

താരസംഘടന അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് മോഹൻലാൽ; അടുത്ത ഭരണസമിതി ജൂണിൽ

By MJ Desk · 08 Nov 2024, 10:23 AM

താരസംഘടനയായ അമ്മയുടെ തലപ്പത്തേക്ക് ഇനിയില്ലെന്ന് നടൻ മോഹൻലാൽ. നേരത്തെ മോഹൻലാൽ പ്രസിഡന്റും സിദ്ധിഖ് ജനറൽ സെക്രട്ടറിയുമായിരുന്ന സംഘടനയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയെ ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പിരിച്ചുവിട്ടിരുന്നു. നിലവിലുള്ള നേതൃത്വം അടുത്ത തെരഞ്ഞെടുപ്പ് വരെ അഡ്‌ഹോക് കമ്മിറ്റിയായി പ്രവർത്തിച്ച് വരികയാണ് അടുത്ത ജൂണിലാകും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. ഒരു വർഷത്തേക്കാണ് താത്കാലിക കമ്മിറ്റിക്ക് ചുമതല വഹിക്കാൻ കഴിയുന്നത്. ഇതിന് ശേഷം അമ്മ ജനറൽ ബോഡി യോഗം ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കും. കഴിഞ്ഞ ജൂണിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് മോഹൻലാലിനെ പ്രസിഡന്റ് സ്ഥാനത്ത് തുടരാനും സിദ്ധിഖിനെ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതും. പുതിയ ഭരണസമിതി ചുമതലയേറ്റതിന് പിന്നാലെയാണ് ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നത്. സിദ്ധിഖ് അടക്കമുള്ള ഭാരവാഹികൾക്കെതിരെയും ആരോപണം ഉയർന്നതോടെയാണ് കമ്മിറ്റി പിരിച്ചുവിട്ടത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#amma#Mohanlal

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›