യൂത്ത് കോണ്‍ഗ്രസിന്റെ ‘യൂത്ത് കെയര്‍’ എന്ന ആശയത്തിനൊപ്പം നടന്‍ മോഹന്‍ലാലും

സ്വന്തം ആരോഗ്യം പോലും നോക്കാതെ കോവിഡിനെതിരെ സജീവ പോരാട്ടത്തിനിറങ്ങിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെ വിളിച്ച് മോഹന്ലാല്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവിനെയാണ് മോഹന്ലാല് ഫോണില് വിളിച്ച് അഭിനന്ദിച്ചത്. കൊല്ലം
 

സ്വന്തം ആരോഗ്യം പോലും നോക്കാതെ കോവിഡിനെതിരെ സജീവ പോരാട്ടത്തിനിറങ്ങിയ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയെ വിളിച്ച് മോഹന്‍ലാല്‍. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയായ സിന്ധുവിനെയാണ് മോഹന്‍ലാല്‍ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചത്.

 

കൊല്ലം ചവറ പത്മനയില്‍ വീട്ടില്‍ നിരീക്ഷണത്തിലുള്ളവരുടെ ഉത്തരവാദിത്തം സിന്ധു എന്ന ഉദ്യോഗസ്ഥയ്ക്കാണ്. ഇവരെ ആദ്യം യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ ഫോണില്‍ വിളിക്കുകയും പിന്നീട് മുന്‍ മന്ത്രി ഷിബു ബേബി ജോണുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഈ കോളിനിടയിലാണ് ഷിബു ഫോണ്‍ മോഹന്‍ലാലിന് കൈമാറുന്നത്. ഫോണിലൂടെ താരത്തിന്റെ ശബ്ദം കേട്ടപ്പോള്‍ തന്നെ സിന്ധു അമ്പരന്നു.

സ്വന്തം ആരോഗ്യവും കുടുംബത്തിന്റെ ആരോഗ്യവും ശ്രദ്ധിക്കണമെന്നും സമാനതകളില്ലാത്ത പ്രവൃത്തിയാണ് ആരോഗ്യവകുപ്പിലെ ജീവനക്കാര്‍ ചെയ്യുന്നതെന്നും പറഞ്ഞ് മോഹന്‍ലാല്‍ ഫോണ്‍ സംഭാഷണം അവസാനിപ്പിക്കുകയായിരുന്നു.