ഹോം › കേരളം

ഒടുവില്‍ ഉമ്മ റഹീമിനെ കണ്ടു; കണ്ണീരണിഞ്ഞ് റിയാദ് ജയില്‍

By MJ News Desk · 11 Nov 2024, 08:36 PM

റിയാദ്: സഊദി അറേബ്യയില്‍ ജയില്‍ മോചനം കാത്ത് കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുര്‍റഹീമിനെ ഉമ്മ നേരില്‍ കണ്ടു. കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയിരുന്നെങ്കിലും കാണാന്‍ സാധിക്കാതെ മടങ്ങുകയായിരുന്നു. നിയമ സഹായ സമിതി വഴിയല്ലാതെ എത്തിയത് കൊണ്ട് കാണാനാകില്ലെന്ന് റഹീം ഉമ്മയെ വീഡിയോ കോള്‍ വഴി അറിയിച്ചതിന് പിന്നാലെയായിരുന്നു മടക്കം. നിയമ സഹായ സമിതിയുടെ അറിവോടെയല്ല റഹീമിന്റെ ഉമ്മ കഴിഞ്ഞ ദിവസം ജയിലില്‍ എത്തിയതും റഹീമിനെ കാണാതെ മടങ്ങിയതെന്നും നിയമസഹായ സമിതി അറിയിച്ചിരുന്നു. റഹീം ഞങ്ങള്‍ക്ക് സഹോദരനെപ്പോലെയാണ്, റഹീം പുറത്തിറങ്ങിയതിന് ശേഷം കേസുമായി ബന്ധപ്പെട്ട ഓരോ കാര്യങ്ങളും വ്യക്തമായി പൊതു സമൂഹത്തെ അറിയിക്കും, റിയാദിലെ പൊതു സമൂഹം തങ്ങളുടെ പിന്നിലുണ്ടെന്നും റഹീമിന്റെ മോചനമല്ലാതെ മറ്റൊരു ലക്ഷ്യം സമിതിക്കില്ലെന്നും ഭാരവാഹികള്‍ അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#MOM#rahim#riyad#saudi

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›