ടെൻഡറിൽ പങ്കെടുത്ത് കൂടുതൽ വിമാന കമ്പനികൾ; കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും
Sep 27, 2025, 08:15 IST
കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രാ നിരക്ക് കുറയും. കൂടുതൽ വിമാന കമ്പനികൾ ടെൻഡറിൽ പങ്കെടുത്തതോടെയാണ് ടിക്കറ്റ് നിരക്ക് കുറയാൻ സഹായിച്ചത്. അടുത്ത വർഷത്തെ ഹജ്ജ് യാത്രക്ക് 1,07,000 രൂപയാകും വിമാന ടിക്കറ്റിന് ആകുക. കഴിഞ്ഞ വർഷം 1.25,000 രൂപയാണ് ഈടാക്കിയിരുന്നത്
എയർ ഇന്ത്യ മാത്രം പങ്കെടുത്തിരുന്ന ടെൻഡറിൽ ആകാശ എയർലൈനും സൗദിയ എയർലൈനും പങ്കെടുത്തതോടെയാണ് ടിക്കറ്റ് നിരക്ക് കുറയാൻ കാരണം. കൂടുതൽ വിമാന കമ്പനികളെ ടെൻഡറിൽ പങ്കെടുപ്പിച്ച് നിരക്ക് കുറക്കാൻ സംസ്ഥാന സർക്കാരാണ് ഇടപെടൽ നടത്തിയത്.
മലബാറിൽ നിന്നുള്ള ഹജ്ജ് തീർഥാടകർക്ക് ആശ്വാസമാകുന്നതാണ് പുതിയ നിരക്ക്. കഴിഞ്ഞ വർഷത്തേക്കാൾ 18,000 രൂപയുടെ കുറവാണ് ഇത്തവണയുണ്ടാകുക. അതേസമയം കൊച്ചിയിൽ നിന്ന് ഹജ്ജ് യാത്രക്ക് 87,000 രൂപയും കണ്ണൂരിൽ നിന്ന് 89,000 രൂപയുമാണ് ടിക്കറ്റ് നിരക്ക്.