എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി ചേർക്കാൻ നീക്കം
 

 

എസ്എസ്എൽസി സർട്ടിഫിക്കറ്റിൽ ഗ്രേഡിനൊപ്പം മാർക്ക് കൂടി ചേർക്കാൻ സർക്കാർ നീക്കം. ഫലപ്രഖ്യാപനത്തിനൊപ്പം മാർക്ക് ലിസ്റ്റ് കൂടി നൽകുന്നതും സർക്കാർ പരിഗണനയിലുണ്ട്. ഈ വർഷം തന്നെ ഇത് നടപ്പാക്കാൻ കഴിയുമോ എന്ന ആലോചനയിലാണ് സർക്കാർ.

സർട്ടിഫിക്കറ്റിൽ മാർക്ക് ചേർക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർഥിനി നൽകിയ ഹർജിയിൽ ഹൈക്കോടതി അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ നീക്കമാരംഭിച്ചത്. ഫലപ്രഖ്യാപനത്തിന് മുന്നോടിയായി അന്തിമ തീരുമാനമുണ്ടാകും. 

നിലവിൽ സർട്ടിഫിക്കറ്റിൽ ഗ്രേഡ് മാത്രമാണ് രേഖപ്പെടുത്തുന്നത്. ഇതോടൊപ്പം മാർക്ക് കൂടി രേഖപ്പെടുത്തണമെന്ന ആവശ്യത്തിലാണ് ഹൈക്കോടതി ഇടപെടലുണ്ടായത്.