ഹോം › കേരളം

കാന്തപുരത്തിനും മുസ്ലിം ലീഗിനും പിന്നാലെ ഇകെ സമസ്ത നേതാവും; സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുന്നു

By MJ News Desk · 29 Jan 2025, 07:32 PM

മെക് 7 വിവാദത്തില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള വ്യായാമം അംഗീകരിക്കാനാകില്ലെന്ന കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ പ്രസ്താവന ശരിവെക്കുന്ന നിലപാടുമായി സമസ്ത ഇ കെ വിഭാഗം സെക്രട്ടറി രംഗത്ത്. കാന്തപുരത്തെ പിന്തുണച്ച് മുസ്ലിം ലീഗ് ശക്തമായ നിലപാടുമായി മുന്നോട്ടുവന്നതോടെയാണ് സമസ്തയിലെ ലീഗ് അനുഭാവിയുമായ എം ടി അബ്ദുല്ല മുസ്ലിയാര്‍ സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയത്. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്നുള്ള കൂത്താട്ടങ്ങള്‍ പെരുകുകയാണ്. സ്ത്രീ പുരുഷനെയും പുരുഷന്‍ സ്ത്രീയെയും മറയില്ലാതെ കാണുന്നത് മതവിരുദ്ധമാണ്. കണ്ണു കൊണ്ടുള്ള വ്യഭിചാരമാണ് പരസ്പരം കണ്ടാസ്വദിക്കുമ്പോള്‍ സംഭവിക്കുന്നത്. കലാലയങ്ങളിലും ബസ് സ്റ്റോപ്പുകളിലുമെല്ലാം സംഭവിക്കുന്നതെന്താണെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നൂറുല്‍ ഹുദാ വനിതാ ശരീഅത്ത് കോളേജിലെ പരിപാടിയിലെ പ്രസംഗത്തിലായിരുന്നു അബ്ദുള്ള മുസ്ലിയാരുടെ പരാമര്‍ശങ്ങള്‍.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#kanthapuram#mt#mt usthad#samastha

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›