പിണറായി വിജയന്റെ മകൾ വീണയും മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹം ഇന്ന്

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. ക്ലിഫ് ഹൗസിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച്
 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡി വൈ എഫ് ഐ ദേശീയ പ്രസിഡന്റ് മുഹമ്മദ് റിയാസും ഇന്ന് വിവാഹിതരാകും. ക്ലിഫ് ഹൗസിൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ലളിതമായ ചടങ്ങുകളാണ് നടക്കുക.

ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കും. ഐടി സംരഭകയാണ് വീണ. എസ് എഫ് ഐയിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് പദവിക്ക് പിന്നാലെയാണ് ദേശീയ പ്രസിഡന്റാകുന്നത്.