ഹോം › കേരളം

നിയമപരമായി രാജിവെക്കേണ്ടതില്ല, രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ്: സതീദേവി

By MJ Desk · 03 Feb 2025, 02:45 PM

ലൈംഗിക പീഡനക്കേസിൽ മുകേഷ് എംഎൽഎക്ക് എതിരെ കുറ്റപത്രം സമർപ്പിച്ചതിൽ പ്രതികരിച്ച് സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി. നിയമപരമായി രാജിവെക്കേണ്ടതിന്റെ ആവശ്യമില്ലെന്നും കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ മാത്രം രാജിവെച്ചാൽ മതിയെന്നും സതീദേവി പറഞ്ഞു അതേസമയം ധാർമികതയുടെ പേരിൽ രാജി വേണോയെന്ന് തീരുമാനിക്കേണ്ടത് മുകേഷ് ആണെന്നും സതീദേവി ചൂണ്ടിക്കാട്ടി. മുകേഷിനെതിരായ കുറ്റപത്രത്തിലെ വിശദാംശങ്ങൾ പുറത്തുവരട്ടെയെന്നും അന്വേഷണം നടക്കുന്നുണ്ടല്ലോയെന്നുമായിരുന്നു പികെ ശ്രീമതിയുടെ പ്രതികരണം. കുറ്റവാളിയെന്ന് കണ്ടാൽ സർക്കാർ ഒപ്പമുണ്ടാകില്ല. എന്നും സർക്കാർ ഇരക്കൊപ്പം നിൽക്കുമെന്നും പികെ ശ്രീമതി പറഞ്ഞു സിനിമയിൽ അവസരം വാഗ്ദാനം ചെയ്തും താരസംഘടനയായ അമ്മയിൽ അംഗത്വം നൽകാമെന്നും പറഞ്ഞ് മുകേഷ് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. 2010ൽ നടന്ന സംഭവത്തിൽ 14 വർഷത്തിന് ശേഷമാണ് നടി പരാതി നൽകിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകുംആംബുലൻസ് സർവീസിന്‍റെ മറവിൽ കഞ്ചാവ് വിൽപ്പന; തിരുവനന്തപുരത്ത് 23കാരൻ പിടിയിൽ
പൂർണ്ണ പേജ് കാണുക ›