ഹോം › കേരളം

ആദ്യം സലാമിനെ പുറത്താക്കൂ…എന്നിട്ട് എന്റെ മേലെ കുതിര കയറാം: നിലപാട് ഉറപ്പിച്ച് ഉമര്‍ ഫൈസി

By MJ News Desk · 03 Nov 2024, 06:54 PM

മുക്കം: മുസ്ലിം ലീഗിന്റെ സെക്രട്ടറി പി എം എ സലാം സമസ്തക്കെതിരെയും സമസ്ത പണ്ഡിതന്മാര്‍ക്കെതിരെയും ശക്തമായ നിലപാട് സ്വീകരിച്ചപ്പോള്‍ അദ്ദേഹത്തെ ആ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് സമസ്ത പറഞ്ഞിരുന്നെന്നും അത് ചെയ്തിട്ട് മതി തന്നെ സമസ്തയില്‍ നിന്ന് ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയെന്ന് സമസ്ത നേതാവ് മുക്കം ഉമര്‍ ഫൈസി. മീഡിയാ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഖാസിയുമായി ബന്ധപ്പെട്ട് എടവണ്ണപ്പാറയിലെ തന്റെ പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണ്. ലീഗിന്റെ വിഷയത്തില്‍ സമസ്ത എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ അതിന് ഇവിടെ കമ്മിറ്റിയൊക്കെയുണ്ടല്ലോ അതില്‍ സമസ്തക്കാര്‍ ഇടപടേണ്ടയെന്നാണ് പറഞ്ഞത്. അതുപോലെയാണ് ഈ വിഷയത്തിലും തങ്ങള്‍ക്ക് പറയാനുള്ളത്. സമസ്തക്കും ഇവിടെ ഒരു കമ്മിറ്റിയുണ്ട്. ഞങ്ങള്‍ അത് തീരുമാനിച്ചോളാം. ഉമ്മര്‍ ഫൈസി പറഞ്ഞു. ലീഗ് സെക്രട്ടറി സലാം തങ്ങന്മാരെ ചീത്ത പറഞ്ഞയാളാണെന്നും അദ്ദേഹം ഇപ്പോള്‍ വന്ന് തങ്ങന്മാരെ പോരിശ പറയുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. താന്‍ ഒരു ലീഗുകാരന്‍ തന്നെയാണെന്നും ലീഗിന് വേണ്ടി ഒരുപാട് അധ്വാനിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.      

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#muslim league#pmasalam#samastha#umer faizy

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›