പുരാതനക്ഷേത്രമായ കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിൽ തീപിടിത്തം

സംസ്ഥാനത്തെ തന്നെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായ കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിൽ തീപിടിത്തം. നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ഷേത്രത്തിലാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തീപിടിത്തമുണ്ടായത് ക്ഷേത്രത്തിന്റെ മുൻവശത്തിനാണ് തീപിടിച്ചത്.
 

സംസ്ഥാനത്തെ തന്നെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിലൊന്നായ കൊല്ലം മുളങ്കാടകം ദേവീക്ഷേത്രത്തിൽ തീപിടിത്തം. നൂറ്റാണ്ടുകളോളം പഴക്കമുള്ള ക്ഷേത്രത്തിലാണ് ഇന്ന് പുലർച്ചെ നാല് മണിയോടെ തീപിടിത്തമുണ്ടായത്

ക്ഷേത്രത്തിന്റെ മുൻവശത്തിനാണ് തീപിടിച്ചത്. ഇതിന്റെ കാരണം വ്യക്തമല്ല. കെടാവിളക്കിൽ നിന്ന് തീ പടർന്നതാകാമെന്നാണ് പ്രാഥമിക നിഗമനം. ദേശീയപാത വഴി കടന്നുപോകുന്ന വാഹനയാത്രക്കാരാണ് തീ ഉയരുന്നത് കണ്ട് ഫയർഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിച്ചത്.

ക്ഷേത്രത്തിന്റെ മുൻവശം പൂർണമായും കത്തി നശിച്ച നിലയിലാണ്. മൂന്ന് യൂനിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.