മുളന്തുരുത്തി പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി നിർദേശം

എറണാകുളം മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ജില്ലാ കലക്ടറോട് നിർദേശിച്ചു. ജസ്റ്റിസ് എ എം ഷഫീഖ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ്
 

എറണാകുളം മുളന്തുരുത്തി മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് കൈമാറണമെന്ന് ഹൈക്കോടതി ജില്ലാ കലക്ടറോട് നിർദേശിച്ചു. ജസ്റ്റിസ് എ എം ഷഫീഖ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ബഞ്ചിന്റേതാണ് നിർദേശം

വിധി നടപ്പാക്കാൻ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. സിംഗിൾ ബഞ്ച് വിധി ചോദ്യം ചെയ്്ത് സർക്കാർ നൽകിയ അപ്പീലിൽ ആണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്

മാർത്തോമൻ പള്ളി ഏറ്റെടുത്ത് ഓർത്തഡോക്‌സ് വിഭാഗത്തിന് നൽകണമെന്ന വിധിയിൽ നടപടികളായില്ലെന്ന് ചൂണ്ടിക്കാട്ടി പള്ളി ട്രസ്റ്റി കോടതിയലക്ഷ്യ ഹർജി നൽകിയിരുന്നു. തുടർന്ന് പള്ളിയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് കേന്ദ്രസേനയുടെ സഹായം തേടുന്നതാണ് നല്ലതെന്ന് കേസ് പരിഗണിക്കുന്നതിനിടെ ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ് പറയുകയും ചെയ്തു.