വടകരയിൽ പ്രചാരണത്തിന് ഇറങ്ങില്ല; വിമത സ്ഥാനാർഥിക്ക് മുല്ലപ്പള്ളി പിന്തുണ നൽകിയെന്ന് കെ മുരളീധരൻ

തദ്ദേശ തെരഞ്ഞെടുപ്പിൽ വടകര ഡിവിഷനിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. വടകരയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വിമത സ്ഥാനാർഥിക്ക് കെപിസിസി പ്രസിഡന്റ്
 

തദ്ദേശ തെരഞ്ഞെടുപ്പിൽ വടകര ഡിവിഷനിലെ സ്ഥാനാർഥിത്വത്തെ ചൊല്ലി കോൺഗ്രസിൽ തർക്കം രൂക്ഷമാകുന്നു. വടകരയിൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന് കെ മുരളീധരൻ എംപി പറഞ്ഞു. വിമത സ്ഥാനാർഥിക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ പിന്തുണ നൽകിയെന്നാണ് മുരളീധരൻ ആരോപണം

കല്ലാമല ഡിവിഷനിൽ വിമത സ്ഥാനാർഥിക്ക് കൈപ്പത്തി ചിഹ്നം അനുവദിച്ചു. സീറ്റ് ധാരണപ്രകാരം ആര്‍ എം പിക്ക് അനുവദിച്ച സീറ്റാണിത്. എന്നാൽ വിമത സ്ഥാനാർഥിക്ക് പിന്തുണ നൽകി. ഇത് തന്നോട് ചോദിക്കാതെയാണെന്നും മുരളീധരൻ പറഞ്ഞു

എന്നാൽ കല്ലടയിൽ മത്സരിക്കുന്നത് കോൺഗ്രസ് സ്ഥാനാർഥി ആണെന്നായിരുന്നു മുല്ലപ്പള്ളിയുടെ മറുപടി. പാർട്ടിയാണ് ചിഹ്നം നൽകിയതെന്നും മുല്ലപ്പള്ളി പ്രതികരിച്ചു.