മനുഷ്യശൃംഖല ഹിന്ദുവികാരം മുതലെടുക്കാനെന്ന് മുല്ലപ്പള്ളി; പൗരത്വ പ്രതിഷേധവും കെപിസിസി പ്രസിഡന്റിന് സഹിക്കാനാകുന്നില്ല

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലക്കെതിരെ കടുത്ത വിമർശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ പ്രശ്നത്തെ രാഷ്ട്രീയവത്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം. ഇന്റലിജൻസിനെ
 

പൗരത്വ നിയമഭേദഗതിക്കെതിരെ ഇടതുമുന്നണി സംഘടിപ്പിക്കുന്ന മനുഷ്യശൃംഖലക്കെതിരെ കടുത്ത വിമർശനവുമായി കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. പൗരത്വ പ്രശ്‌നത്തെ രാഷ്ട്രീയവത്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.

ഇന്റലിജൻസിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസ്സിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീർക്കാൻ ഇടതുമുന്നണി തയ്യാറെടുക്കുന്നത്. പരിപാടി വലിയ പ്രഹസനമാണ്. അത് നാടിനെ ബന്ദിയാക്കുന്ന സമരമാണെന്നും മുല്ലപ്പള്ളി ആരോപിച്ചു.