ഇങ്ങനെയൊരു ജനവിധി ഉണ്ടാകേണ്ട സാഹചര്യമായിരുന്നില്ല; ജനവിധി മാനിക്കുന്നുവെന്നും മുല്ലപ്പള്ളി

ജനവിധി മാനിക്കുന്നുവെന്നും വിജയിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്തരം ഒരു ജനവിധിയുണ്ടാകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പരാജയത്തെ പരാജയമായി
 

ജനവിധി മാനിക്കുന്നുവെന്നും വിജയിച്ചവരെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. ഇത്തരം ഒരു ജനവിധിയുണ്ടാകേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നില്ല എന്നതാണ് യാഥാർഥ്യം. പരാജയത്തെ പരാജയമായി കാണുന്നു.

കോൺഗ്രസിന്റെ ആത്മവിശ്വാസം ഒരുകാലത്തും കളഞ്ഞിട്ടില്ല. തെരഞ്ഞെടുപ്പിൽ ആത്മാർഥമായി കഠിനധ്വാനം ചെയ്ത മുഴുവൻ പ്രവർത്തകരെയും ഞങ്ങളെ സഹായിച്ച മുഴുവൻ ജനങ്ങളെയും കെപിസിസി അഭിനന്ദിക്കുന്നു. തെരഞ്ഞെടുപ്പിൽ വിജയിച്ച എല്ലാ യുഡിഎഫ് സ്ഥാനാർഥികളെയും ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നതായും മുല്ലപ്പള്ളി പറഞ്ഞു.