ഹോം › കേരളം

മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; അവിടെ ക്രൈസ്തവരും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

By News Desk · 05 Nov 2024, 02:36 PM

പാലക്കാട്: മുനമ്പം വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ലെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കർ. മുനമ്പത്ത് ക്രൈസ്തവരും ഉൾപ്പെടുന്നുവെന്നും ഇന്ത‍്യയൊട്ടാകെ വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് തർക്കം നിലനിൽക്കുന്നുണ്ടെന്നും ജാവ്ദേക്കർ പറഞ്ഞു. ഭൂമിക്ക് മേൽ അവകാശം സ്ഥാപിക്കാൻ അവർക്ക് കഴിയുന്നുവെന്നും ഇതിൽ വഖഫ് ബോർഡിനെ തന്നെ സമീപിക്കേണ്ട സ്ഥിതിയാണെന്നും പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കാൻ സാധിക്കുന്നില്ലെന്നും അദേഹം വ‍്യക്തമാക്കി.   വഖഫ് ബോർഡ് ആളുകളെ ഒഴിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മുനമ്പത്ത് എത്ര വഖഫ് ഭൂമിയുണ്ടെന്ന കാര‍്യത്തിൽ കേരള സർക്കാർ വ‍്യക്തത വരുത്താൻ തയ്യാറാവണമെന്ന് ജാവ്ദേക്കർ ആവശ‍്യപ്പെട്ടു. സ്വകാര‍്യ ഭൂമി, സർക്കാർ ഭൂമി, മറ്റ് മതസ്ഥരുടെ ഭൂമി എന്ന തരത്തിൽ വേർതിരിച്ച് വ‍്യക്തമാക്കണമെന്ന് അദേഹം പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›