ഹോം › കേരളം

മുനമ്പം വഖഫ് ഭൂമി പ്രശ്‌നം: സർക്കാർ മുൻകൈയെടുത്താൽ പരിഹാരമുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി

By MJ Desk · 04 Nov 2024, 10:54 AM

പതിറ്റാണ്ടുകളായി മുനമ്പത്ത് താമസിക്കുന്നവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. ഇതിന് സർക്കാർ മുൻകൈ എടുക്കണം. സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ പ്രശ്നത്തിൽ രമ്യമായ പരിഹാരം ഉണ്ടാകും. അതുവഴി പ്രദേശവാസികളുടെ ഭീതി മാറുമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥയാണ്, മൗനമാണ്. സർക്കാർ നടപടി ഇത്രത്തോളം വൈകാൻ പാടില്ലായിരുന്നു. സർക്കാരിന് അനങ്ങാപ്പാറ നയം എന്തിനാണ്. 2008-2009ൽ ഇടതു സർക്കാരിന്റെ കാലഘട്ടത്തിൽ വന്ന പ്രശ്നമാണ്. സർക്കാർ ഉണ്ടാക്കിയ പ്രശ്നം സർക്കാർ തന്നെ പരിഹരിക്കണം. ഒരുപാട് രീതികളുണ്ട് പരിഹരിക്കാൻ. മതപരമായ കാര്യങ്ങളും നിയമ വ്യവസ്ഥിതിയും വെച്ച് ഒരുപാട് രീതികളുണ്ട്. നിയമ മന്ത്രിയും, വഖഫ് മന്ത്രിയും ചർച്ചയ്ക്ക് വന്നാൽ പരിഹാരം ഉണ്ടാകും. ഇപ്പോഴത്തെ വർഗീയ പ്രചരണത്തിന് അടിസ്ഥാനമില്ല. രാഷ്ട്രീയ ആവശ്യത്തിന് തൽപര കക്ഷികൾ ഉപയോഗിക്കുകയാണ് വിഷയം. സംസ്ഥാന സർക്കാർ മൗനം പാലിച്ചതാണ് ഈ അവസ്ഥയിലേക്ക് എത്താൻ കാരണം. അത് വർഗീയ ശക്തികൾ മുതലെടുക്കുന്നു. മതേതര കേരളത്തിന്റെ താൽപര്യത്തിന് വിരുദ്ധമാണ് ഈ മൗനവും പ്രചാരണവും മുതലെടുപ്പുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#pk kunhalikkutty

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›