അനുനയ നീക്കത്തിൽ അയഞ്ഞ് മുരളീധരൻ; വിശ്വാസ സംരക്ഷണയാത്രയുടെ സമാപനത്തിൽ പങ്കെടുക്കും
Oct 18, 2025, 15:39 IST
കെപിസിസി വിശ്വാസ സംരക്ഷണയാത്രയുടെ സമാപനത്തിൽ കെ മുരളീധരൻ പങ്കെടുക്കും. രമേശ് ചെന്നിത്തല, സണ്ണി ജോസഫ് തുടങ്ങിയ നേതാക്കൾ ഇടപെട്ട് അനുനയിപ്പിച്ചതോടെയാണ് മുരളീധരൻ അയഞ്ഞത്. കെപിസിസി പുനഃസംഘടനയിലെ അതൃപ്തിയെ തുടർന്ന് മുരളീധരൻ പരിപാടിയിൽ നിന്ന് വിട്ടുനിൽക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു
നേതാക്കൾ ആശയവിനിമയം നടത്തിയതിന് പിന്നാലെ ഗുരുവായൂരിൽ നിന്ന് ഉച്ചയോടെ മുരളീധരൻ ചെങ്ങന്നൂരിലേക്ക് തിരിച്ചു. ഇന്നലെ ചെങ്ങന്നൂരിലെ പരിപാടിക്ക് ശേഷം മുരളീധരൻ ഗുരുവായൂരിലേക്ക് പോകുകയായിരുന്നു. രാവിലെ മുതൽ ഗുരുവായൂർ ക്ഷേത്രത്തിലായിരുന്നു അദ്ദേഹം
സമാപന സമ്മേളനത്തിൽ പങ്കെടുക്കാതെ തിരുവനന്തപുരത്തേക്ക് പോകുമെന്നായിരുന്നു വിവരം. ഇത് വാർത്തയാകുകയും പാർട്ടി പ്രതിരോധത്തിലാകുകയും ചെയ്തതോടെയാണ് നേതാക്കൾ ഇടപെട്ടത്.