ഹോം › കേരളം

തൃശ്ശൂരിലെ തോൽവിക്ക് കാരണം പൂരമല്ലെന്ന കെപിസിസി ഉപസമിതി റിപ്പോർട്ട് തള്ളി മുരളീധരൻ

By MJ Desk · 23 Sep 2024, 11:41 AM

തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പരാജയത്തിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ കെ മുരളീധരൻ. തൃശ്ശൂരിൽ മത്സരിക്കാൻ ചെന്നതാണ് താൻ ചെയ്ത തെറ്റെന്ന് മുരളീധരൻ പറഞ്ഞു. സ്ഥാനാർഥി മാറാൻ തയ്യാറാണെന്ന് താൻ പറഞ്ഞിട്ടില്ല. പരാജയത്തിന് പല കാരണങ്ങളുണ്ട്. അതിലൊന്നാണ് തൃശ്ശൂർ പൂരമെന്ന് മുരളീധരൻ പറഞ്ഞു തൃശ്ശൂരിലെ തോൽവിക്ക് കാരണം പൂരം അല്ലെന്ന കെപിസിസി ഉപസമിതി റിപ്പോർട്ട് മുരളീധരൻ തള്ളി. റിപ്പോർട്ടിന് പ്രസക്തിയില്ല. തെറ്റുപറ്റി എന്ന ബോധ്യപ്പെട്ട സാഹചര്യത്തിൽ റിപ്പോർട്ട് കാണണമെന്നില്ല. ഇത്തരം റിപ്പോർട്ടുകളിൽ നടപടിയെടുത്ത് കണ്ടിട്ടില്ലെന്നും മുരളീധരൻ പറഞ്ഞു പൂരം കലക്കിയതു കൊണ്ട് മെച്ചം കിട്ടിയത് ബിജെപിക്കാണ്. കോൺഗ്രസിന്റെ സംഘടനാ ദൗർബല്യം കൊണ്ട് പാർട്ടി പരാജയപ്പെട്ടെങ്കിൽ അതിന്റെ മെച്ചം കിട്ടേണ്ടത് എൽഡിഎഫിന് ആയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k muraleedharan#thrissur election

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›