പോലീസിന് നേരെ കത്തിവീശി കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവം; സഹായം നൽകിയ രണ്ട് പേർ പിടിയിൽ
Dec 31, 2025, 10:06 IST
പാലക്കാട് വടക്കഞ്ചേരിയിൽ പോലീസിനെ കത്തി വീശി ഭയപ്പെടുത്തി കൊലക്കേസ് പ്രതി രക്ഷപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സഫർ, അനസ് എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ചയായിരുന്നു സംഭവം
പീച്ചി, മണ്ണുത്തി സ്റ്റേഷനുകളിലായി എട്ട് കേസുകളിൽ പ്രതിയായ രാഹുലിനെ പിടികൂടാനായി തിങ്കളാഴ്ച വൈകിട്ടാണ് മണ്ണുത്തി പോലീസ് വടക്കഞ്ചേരിയിൽ എത്തിയത്. ഒല്ലൂക്കര സിനു ആന്റണിയെ കൊല്ലാൻ ശ്രമിച്ച കേസിലാണ് രാഹുലിനെ അറസ്റ്റ് ചെയ്യാൻ പോലീസ് വന്നത്
സിനു ആന്റണിയെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിച്ച് കൊല്ലാൻ ശ്രമിച്ച കേസിലായിരുന്നു ഇയാളെ പിടികൂടാൻ ശ്രമിച്ചത്. എന്നാൽ പ്രതിയെ രക്ഷപ്പെടാൻ യുവാക്കൾ സഹായിക്കുകയായിരുന്നു. രക്ഷപ്പെട്ട രാഹുലിനായി പോലീസ് തെരച്ചിൽ തുടരുകയാണ്.