പാർട്ടി ഓഫീസുകളും വീടുകളും തകർത്ത ലീഗുകാരെ അറസ്റ്റ് ചെയ്തതിനെതിരെ ലീഗുകാരുടെ പ്രതിഷേധം

പാനൂരിൽ മൻസൂർ എന്ന യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം ഓഫീസുകളും കടകളും വീടുകളും വ്യാപകമായി തകർത്ത കേസിലെ പ്രതികളായ ലീഗുകാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം. അറസ്റ്റിലായ ലീഗുകാരെ
 

പാനൂരിൽ മൻസൂർ എന്ന യുവാവിന്റെ കൊലപാതകത്തിന് പിന്നാലെ സിപിഎം ഓഫീസുകളും കടകളും വീടുകളും വ്യാപകമായി തകർത്ത കേസിലെ പ്രതികളായ ലീഗുകാരെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം. അറസ്റ്റിലായ ലീഗുകാരെ കോടതിയിൽ ഹാജരാക്കാൻ പോകുന്നതിനിടെ ചൊക്ലി പോലീസ് സ്‌റ്റേഷൻ ലീഗ് പ്രവർത്തകർ ഉപരോധിച്ചു

പ്രതികളെ കൊണ്ടുപോകുന്ന വാഹനം ഇവർ തടഞ്ഞു. 14 യൂത്ത് ലീഗുകാരാണ് അക്രമസംഭവങ്ങളിൽ പ്രതികൾ. ഇവർ നിരപരാധികളാണെന്ന വാദമാണ് മുസ്ലിം ലീഗ് ഉയർത്തുന്നത്.