മുട്ടിൽ മരം മുറിക്കൽ: ഉന്നതതല സമിതി അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

മുട്ടിൽ മരം മുറിക്കൽ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലൻസ് എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക
 

മുട്ടിൽ മരം മുറിക്കൽ കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ ഉന്നതതല സമിതിയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്രൈംബ്രാഞ്ച്, വനംവകുപ്പ്, വിജിലൻസ് എന്നീ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക ടീമിനെ നിയോഗിച്ച് അന്വേഷണം നടത്തും. അതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

മരം മുറിക്കാൻ സാധിക്കുന്നില്ലെന്ന് ആദ്യം അറിയിച്ചത് കർഷകരാണ്. അതിന്റെ മറവിലാണ് മരം കൊള്ള നടന്നത്. കർക്കശമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കും. ഉപ്പുതിന്നവർ വെള്ളം കുടിക്കട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു.