മുട്ടിൽ മരം മുറി കേസ്: ക്രൈംബ്രാഞ്ച് സംഘത്തെ ഐജി സ്പർജൻ കുമാർ നയിക്കും

മുട്ടിൽ മരം മുറി കേസ് അന്വേഷണത്തിനായുള്ള ഉന്നതതല സംഘത്തിലെ ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പർജൻ കുമാറിനാണ് മേൽനോട്ട ചുമതല. തൃശ്ശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും
 

മുട്ടിൽ മരം മുറി കേസ് അന്വേഷണത്തിനായുള്ള ഉന്നതതല സംഘത്തിലെ ക്രൈംബ്രാഞ്ച് അംഗങ്ങളെ തീരുമാനിച്ചു. ഐജി സ്പർജൻ കുമാറിനാണ് മേൽനോട്ട ചുമതല. തൃശ്ശൂർ, മലപ്പുറം, കോട്ടയം എസ് പിമാർക്കും ചുമതലയുണ്ട്. മരം മുറിക്കൽ കേസിലെ ഗൂഢാലോചനയാണ് ക്രൈംബ്രാഞ്ച് സംഘം പ്രധാനമായും പരിശോധിക്കുന്നത്.

ക്രൈംബ്രാഞ്ച്, വിജിലൻസ്, വനംവകുപ്പ് എന്നീ വകുപ്പുകളിൽ നിന്നുമുള്ള ഉദ്യോഗസ്ഥരടങ്ങിയ ഉന്നതതല സംഘത്തിനാണ് കേസിന്റെ അന്വേഷണം. സമിതിയുടെ തലവനായി ക്രൈംബ്രാഞ്ച് എഡിജിപി എസ് ശ്രീജിത്തിനെ നിയമിച്ചിരുന്നു. അതേസമയം ഉന്നതതല സംഘത്തിലെ വിജിലൻസ് ഉദ്യോഗസ്ഥർ ആരൊക്കെയാണെന്നതിൽ നാളെ തീരുമാനമുണ്ടാകും.