മൂവാറ്റുപുഴയിൽ ബീഫ് കറി വിറ്റ തട്ടുകട ജീവനക്കാർക്ക് നേരെ ആർ എസ് എസിന്റെ ആക്രമണം; പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

മുവാറ്റുപുഴയിൽ ബീഫ് കറി വിറ്റതിന് തട്ടുകട ഉടമയെയും തൊഴിലാളിയെയും ആർ എസ് എസ് പ്രവർത്തകൻ ആക്രമിച്ചു. ആക്രമണത്തിൽ പരുക്കേറ്റ തൊഴിലാളി സോനു ടോമിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
 

മുവാറ്റുപുഴയിൽ ബീഫ് കറി വിറ്റതിന് തട്ടുകട ഉടമയെയും തൊഴിലാളിയെയും ആർ എസ് എസ് പ്രവർത്തകൻ ആക്രമിച്ചു. ആക്രമണത്തിൽ പരുക്കേറ്റ തൊഴിലാളി സോനു ടോമിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയുടമ രാജുവിനും പരുക്കേറ്റു.

വാഴക്കുളം സ്വദേശി അരുൺ ശ്രീധരനാണ് ആക്രമണം നടത്തിയത്. വെള്ളിയാഴ്ച രാത്രി വാഴക്കുളം കല്ലൂർക്കാട് കവലയിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ അരുണിന് കപ്പയും ബീഫും നൽകിയപ്പോഴായിരുന്നു ആക്രമണം. ബീഫ് വിൽക്കരുതെന്ന് പറഞ്ഞുകൊണ്ട് സോനുവിന്റെ തലക്ക് അടിക്കുകയായിരുന്നു. പിടിച്ചു മാറ്റാനെത്തിയ കടയുടമ രാജുവിനും മർദനമേറ്റു

പിന്നാലെ ആർ എസ് എസുകാർ കടയിലെത്തി ഭീഷണിപ്പെടുത്തുകയുമായിരുന്നു. ആക്രമണത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകർ വാഴക്കുളത്ത് പ്രതിഷേധ പ്രകടനം നടത്തി.