മുഖ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല; പ്രതിപക്ഷത്തിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് എം വി ഗോവിന്ദൻ

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്തതിൽ സർക്കാരിനോ പാർട്ടിക്കോ ഉത്കണ്ഠയില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ. പിണറായി
 

കള്ളപ്പണം വെളുപ്പിച്ച കേസിൽ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറെ അറസ്റ്റ് ചെയ്തതിൽ സർക്കാരിനോ പാർട്ടിക്കോ ഉത്കണ്ഠയില്ലെന്ന് സിപിഎം നേതാവ് എം വി ഗോവിന്ദൻ മാസ്റ്റർ. പിണറായി വിജയൻ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു

ധാർമിക ഉത്തരവാദിത്വമേറ്റെടുത്ത് മുഖ്യമന്ത്രി രാജിവെക്കണമെന്നാണ് ചിലരുടെ ആവശ്യം. അങ്ങനയെങ്കിൽ ധാർമിക ഉത്തരവാദിത്വം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഉണ്ടല്ലോ. ഐഎഎസ്, ഐപിഎസ് ഒക്കെ കേന്ദ്ര കേഡറുകളല്ലേ എന്നും ഗോവിന്ദൻ മാസ്റ്റർ ചോദിച്ചു.

മുഖ്യമന്ത്രിയുടെ രാജി കാണാനാണ് പ്രതിപക്ഷം കഴിഞ്ഞ 120 ദിവസമായി ശ്രമിക്കുന്നത്. അവരുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. അന്വേഷണം നടക്കട്ടെ. അവസാന വിധി പുറത്തുവരട്ടെ. കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കട്ടെ. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. വെള്ളം കുടിക്കുന്നതിൽ സിപിഎമ്മിനോ സർക്കാരിനോ ആക്ഷേപമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു.