ഹോം › കേരളം

പി പി ദിവ്യക്കെതിരായ കേസിൽ പോലീസ് നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന് എംവി ഗോവിന്ദൻ

By MJ Desk · 30 Oct 2024, 10:37 AM

എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പിപി ദിവ്യയ്‌ക്കെതിരായ കേസിൽ പോലീസിന്റെ നടപടികളെ എന്തിന് കുറ്റപ്പെടുത്തണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രതിയാക്കപ്പെട്ട ഒരാളെ ജയിലിലേക്ക് കൊണ്ടുപോകുമ്പോൾ വൈദ്യപരിശോധന നടത്തി കോടതിയിൽ ഹാജരാക്കും. ആ നടപടിയിൽ പോലീസിനെ എന്തിന് കുറ്റപ്പെടുത്തണം അതിനകത്ത് നാടകമാണെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. ദിവ്യയുടെ കേസിൽ സർക്കാരും പോലീസും ശരിയായ നിലപാടാണ് സ്വീകരിച്ചത്. കൃത്യമായ നടപടികളാണ് ഉണ്ടായത്. ദിവ്യക്കെതിരായി നടപടി എന്ത് വേണമെന്നത് പാർട്ടി തീരുമാനിക്കേണ്ടതാണ് അത് പാർട്ടിയുടെ ആഭ്യന്തര കാര്യമാണ്. അത് ചർച്ചയാക്കാനില്ല. പാർട്ടി ജില്ലാ കമ്മിറ്റിയും സംസ്ഥാന കമ്മിറ്റിയും അത് സംബന്ധിച്ച് ആലോചിച്ച് തീരുമാനമെടുക്കനമെന്നും എംവി ഗോവിന്ദൻ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#mv govindan#pp divya

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›