ഹോം › കേരളം

കരുനാഗപ്പള്ളി വിഭാഗിയത: ജില്ലാ നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

By MJ News Desk · 10 Dec 2024, 06:08 PM

കരുനാഗപ്പള്ളിയിലെ വിഭാഗിയത രൂക്ഷമായ സാഹചര്യത്തില്‍ കൊല്ലം ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശവുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. പ്രശ്നം പരിഹരിക്കുന്നതില്‍ പാര്‍ട്ടിയുടെ ജില്ലാ നേതൃത്വത്തിന് വീഴ്ചപറ്റിയിട്ടുണ്ടെന്നും വിഷയത്തില്‍ ജില്ലാ നേതൃത്വം സമയോചിതമായി ഇടപെട്ടില്ലെന്നും ഗോവിന്ദന്‍ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സമ്മേളനം നടത്താന്‍ എത്തിയ നേതാക്കളെ പൂട്ടിയിട്ടത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്നും പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരണത്തിനു ശേഷം പ്രതിനിധികളോട് സംസാരിക്കവെ എം.വി ഗോവിന്ദന്‍ വ്യക്തമാക്കി. അതേസമയം, കരുനാഗപ്പള്ളിയില്‍ കടുത്ത വിഭാഗീയതയുണ്ടെന്ന് സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നു. കരുനാഗപ്പള്ളി ഏരിയാ കമ്മറ്റിക്കെതിരെയാണ് സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നത്. കരുനാഗപ്പള്ളിയിലെ വിഭാഗിയ പ്രവര്‍ത്തനങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സമ്മേളനം വ്യക്തമാക്കി.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#cpim#cpm#mv govinthan

ബന്ധപ്പെട്ട വാർത്തകൾ

കൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›