പ്ലസ് ടു കോഴയേക്കാൾ ഗുരുതരമാണ് കള്ളപ്പണം സൂക്ഷിക്കൽ; കെ എം ഷാജി രാജിവെക്കുമോയെന്ന് എം വി ജയരാജൻ

ബിനാമി ഇടപാടുകളുള്ള വ്യക്തിയാണ് കെ എം ഷാജിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം പണമാണ് ഷാജിയുടെ വീട്ടിൽ
 

ബിനാമി ഇടപാടുകളുള്ള വ്യക്തിയാണ് കെ എം ഷാജിയെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജൻ. ഒരാൾക്ക് കൈവശം വെക്കാവുന്നതിലും അധികം പണമാണ് ഷാജിയുടെ വീട്ടിൽ നിന്ന് കണ്ടെത്തിയത്. ഷാജിക്ക് നിയമവ്യവസ്ഥ ബാധകല്ലെന്നുണ്ടോ. പ്ലസ് ടു കോഴക്കേസിനേക്കാളും ഗൗരവമേറിയതാണ് കള്ളപ്പണം സൂക്ഷിക്കലെന്നും എം ജയരാജൻ പറഞ്ഞു

38 ലക്ഷം രൂപയാണ് ഒരാൾക്ക് തെരഞ്ഞെടുപ്പിൽ ചെലവഴിക്കാവുന്ന തുക. 14 ലക്ഷം രൂപ ഇതിനകം ചെലവഴിച്ചുവെന്നാണ് ഷാജി അറിയിച്ചത്. പ്ലസ് ടു കോഴക്കേസിൽ ഷാജിക്കെതിരെയുള്ള ഇഡി അന്വേഷണം എന്തായി. ആ അന്വേഷണം മരവിപ്പിച്ചത് ആരാണ്

ഇ ഡി അന്വേഷണം തുടരണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെടുമോ, ഷാജി എംഎൽഎ സ്ഥാനം രാജിവെക്കുമോ. ഒരു മറുപടിയും യുഡിഎഫ് നേതൃത്വത്തിന് പറയാനാകില്ല. ഷാജിക്കെതിരെ ജനപ്രാതിനിധ്യ നിയമപ്രകാരം കേസെടുക്കണം. കോഴിക്കോട്ടെ കള്ളപ്പണം ഷാജി മാറ്റിയതാണ്. കണ്ണൂരിൽ റെയ്ഡ് ഉണ്ടാകില്ലെന്നാണ് ഷാജി കരുതിയതെന്നും ജയരാജൻ പറഞ്ഞു.