{"vars":{"id": "89527:4990"}}

മന്ത്രിയുടെ ഉത്തരവ് പാലിച്ചു എം വി ഡി; എയർ ഹോണുകൾ റോഡ് റോളർ കയറ്റി നശിപ്പിച്ചു 

 

കൊച്ചിയില്‍ ഗതാഗത നിയമം ലംഘിച്ച് എയര്‍ഹോണുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ക്കെതിരെ നടപടി സ്വീകരിച്ച് മോട്ടോര്‍ വാഹന വകുപ്പ്. പിടിച്ചെടുത്ത വാഹനത്തിന്റെ എയര്‍ഹോണുകള്‍ ഫൈന്‍ ഈടാക്കിയതിന് പുറമെ റോഡ്‌ റോളര്‍ കയറ്റി നശിപ്പിച്ചു.

വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ പിടിച്ചെടുത്ത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ വെച്ചുതന്നെ നശിപ്പിക്കുമെന്നും അത് മാധ്യമങ്ങള്‍ വാര്‍ത്തയായി നല്‍കണമെന്നും ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് കൊച്ചിയില്‍ രണ്ടാംഘട്ട നടപടിയായി എയര്‍ഹോണുകള്‍ നശിപ്പിച്ചത്. 

എറണാകുളം ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ നിന്നായി പിടിച്ചെടുത്ത എയര്‍ ഹോണുകള്‍ കടവന്ത്രയിലെ കമ്മട്ടിപ്പാടത്ത് എത്തിച്ചാണ് നശിപ്പിച്ചത്. 500 ഓളം എയര്‍ഹോണുകള്‍ എറണാകുളത്ത് നിന്ന് മാത്രമായി പിടിച്ചെടുത്തിട്ടുണ്ടെന്ന് എംവിഡി വ്യക്തമാക്കി