കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു; അന്വേഷണത്തിന് പ്രത്യേക സംഘത്തെ രൂപീകരിച്ചേക്കും
തിരുവനന്തപുരം കവടിയാർ കൊട്ടാരത്തിലെ മോഷണത്തിൽ ദുരൂഹതയേറുന്നു. അന്വേഷണത്തിന്റെ ഭാഗമായി സിറ്റി പോലീസ് കമ്മീഷണർ ഉന്നതതല യോഗം വിളിച്ചു. അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചേക്കും. കൊട്ടാരം ജീവനക്കാരെ വിളിച്ചുവരുത്തി മൊഴിയെടുക്കുന്നുണ്ട്
കൊട്ടാരത്തെ കുറിച്ച് വ്യക്തമായ ധാരണയുള്ളവരാകാം മോഷണത്തിന് പിന്നിലെന്നാണ് നിഗമനം. സ്വർണാഭരണം സൂക്ഷിച്ചിരുന്ന ഇരുമ്പ് അലമാരയുടെ താക്കോൽ സൂക്ഷിച്ചിരുന്നത് മറ്റൊരു പെട്ടിയിലായിരുന്നു. ഇതിൽ നിന്നും താക്കോലെടുത്താണ് മോഷണംം നടത്തിയിരിക്കുന്നത്.
കൊട്ടാരത്തിന്റെ തെക്കേ ഭാഗത്തെ മൂന്നാമത്തെ നിലയിലാണ് ഗൗരിഭായിയുടെ മുറി. കുടുംബാംഗങ്ങൾക്കും ചില ജീവനക്കാർക്കുമൊഴികെ മറ്റാർക്കും ഇവിടേക്ക് പ്രവേശനാനുമതിയില്ലെന്നതാണ് സംശയം വർധിപ്പിക്കുന്നത്. അമൂല്യ രത്‌നങ്ങൾ അടക്കമുള്ള ആഭരണങ്ങളാണ് നഷ്ടമായിരിക്കുന്നത്. രണ്ട് കോടിയോളം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്.