{"vars":{"id": "89527:4990"}}

ദ്വാരപാലക ശിൽപ്പത്തിലും സ്വർണം പൂശിയതിൽ ദുരൂഹത; തിരുവാഭരണം കമ്മീഷണറുടെ ഉത്തരവ് തിരുത്തി
 

 

ശബരിമലയിൽ ഈ വർഷം ദ്വാരപാലക ശിൽപ്പത്തിൽ സ്വർണം പൂശിയതിലും അടിമുടി ദുരൂഹതയെന്ന് കണ്ടെത്തൽ. നിലവിലുള്ള സ്വർണ കോട്ടിംഗ് ഇളക്കി വീണ്ടും ചെയ്യാൻ ചെന്നൈ സ്മാർട്ട് ക്രിയേഷൻസിന് വൈദഗ്ധ്യമില്ലെന്ന തിരുവാഭരണം കമ്മീഷണറുടെ കണ്ടെത്തൽ തിരുത്തിയതായി തെളിഞ്ഞു. സന്നിധാനത്ത് വെച്ച് പരമ്പരാഗത രീതിയിൽ സ്വർണം പൂശാം എന്ന ഉത്തരവാണ് തിരുത്തിയത്

2025 ജൂലൈ 20ന് എക്‌സിക്യൂട്ടീവ് ഓഫീസർക്ക് നൽകിയ ഇ മെയിലാണ് ദുരൂഹമായി പിൻവലിച്ചത്. സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റിയുമായി നടത്തിയ ചർച്ചക്ക് പിന്നാലെയായിരുന്നു മലക്കം മറിച്ചിൽ ഉണ്ടായത്. 

സ്വർണപ്പാളി വിവാദത്തിൽ കൂടുതൽ പേർക്കെതിരെ തിരുവിതാംകൂർ ദേവസ്വം ബോർഡും നടപടിക്കൊരുങ്ങുകയാണ്. മുൻ തിരുവാഭരണം കമ്മീഷണർ കെഎസ് ബൈജുവിനും മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ ബി സുധീഷ് കുമാർ എന്നിവർക്കുമെതിരെയാണ് നീക്കം. വിരമിച്ച ഇവരുടെ പെൻഷൻ തടഞ്ഞുവെക്കാനാണ് നീക്കം.