{"vars":{"id": "89527:4990"}}

കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവം; കലക്ടറുടെ അധ്യക്ഷതയിൽ ഇന്ന് യോഗം ചേരും
 

 

കൊല്ലം കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജ്യണൽ ഓഫീസർ, പ്രൊജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കലക്ടർ വിശദീകരണം തേടും

വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ധ സംഘം സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിട്ടുണ്ട്

കൊട്ടിയം മൈലക്കാടാണ് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്നത്. അപകടസമയത്ത് സ്‌കൂൾ വാൻ ഉൾപ്പെടെയുള്ള വാഹനങ്ങൾ റോഡിലുണ്ടായിരുന്നു. തലനാരിഴക്കാണ് ഇവർ രക്ഷപ്പെട്ടത്.