കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞു താണു; സർവീസ് റോഡ് തകർന്നു
Dec 5, 2025, 16:58 IST
കൊല്ലം ചാത്തന്നൂരിന് സമീപം ദേശീയപാത ഇടിഞ്ഞുതാഴ്ന്നു. മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാർശ്വഭിത്തിയാണ് ഇടിഞ്ഞത്. ഇതോടെ സർവീസ് റോഡ് തകർന്നു. മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡിൽ വലിയ ഗർത്തം രൂപപ്പെടുകയും ചെയ്തു.
ദേശീയപാത ഇടിയുന്ന സമയത്ത് സർവീസ് റോഡിൽ സ്‌കൂൾ വാൻ അടക്കമുള്ള വാഹനങ്ങലുണ്ടായിരുന്നു. വണ്ടികളിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ആർക്കും പരുക്കില്ല. 500 മീറ്റർ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു താഴ്ന്നത്.
റോഡിൽ തിരക്കേറിയ സമയത്താണ് അപകടം നടന്നത്. സംഭവത്തെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി. വാഹനങ്ങൾ തീരദേശപാത വഴി തിരിച്ചുവിടുകയാണ്.