ദേശീയ പണിമുടക്ക് ഇന്ന് അർധരാത്രി മുതൽ; കേരളത്തിൽ ഹർത്താലായി മാറിയേക്കും

കേന്ദ്ര നയങ്ങൾക്കെതിരായ സംയുക്ത തൊഴിലാളി യൂനിയന്റെ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയേക്കും. പണിമുടക്ക് വൻ നഷ്ടമുണ്ടാക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്സ് പറയുന്നു. സംഘ്പരിവാർ തൊഴിലാളി സംഘടനയായ
 

കേന്ദ്ര നയങ്ങൾക്കെതിരായ സംയുക്ത തൊഴിലാളി യൂനിയന്റെ ദേശീയ പണിമുടക്ക് കേരളത്തിൽ ഹർത്താലായി മാറിയേക്കും. പണിമുടക്ക് വൻ നഷ്ടമുണ്ടാക്കുമെന്ന് ചേംബർ ഓഫ് കൊമേഴ്‌സ് പറയുന്നു. സംഘ്പരിവാർ തൊഴിലാളി സംഘടനയായ ബിഎംഎസ് ഒഴികെയുള്ള സംഘടനകളാണ് പണിമുടക്കിൽ പങ്കെടുക്കുന്നത്

കേരളത്തിൽ ഇടത് വലത് തൊഴിലാളി യൂനിയനുകൾ സംയുക്തമായി സമരത്തിൽ പങ്കെടുക്കും. കെ എസ് ആർ ടി സി, ടാക്‌സി, ഓട്ടോ സർവീസുകളുണ്ടാകില്ല. കടകൾ അടഞ്ഞുകിടക്കും. സർക്കാർ ഓഫീസുകളിലും ബാങ്കുകളിലും ഹാജർ നില കുറവായിരിക്കും

അതേസമയം സ്ഥാനാർഥികളുടെ പ്രചാരണത്തെ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പ്രചാരണത്തെ പണിമുടക്ക് ബാധിക്കില്ലെന്ന് യൂനിയനുകൾ വ്യക്തമാക്കി. 24 മണിക്കൂർ പണിമുടക്ക് ഇന്ന് അർധരാത്രി ആരംഭിക്കും. നാളെ അർധരാത്രി വരെയാണ് പണിമുടക്ക്.