ഹോം › കേരളം

ഒരു കള്ളം പോലും പറയാത്തയാളാണ് നവീൻ ബാബു; പിപി ദിവ്യയെ തള്ളി മന്ത്രി വീണ ജോർജ്

By MJ Desk · 21 Oct 2024, 12:00 PM

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യയെ തള്ളി ആരോഗ്യമന്ത്രി വീണ ജോർജ്. വിദ്യാർഥി ജീവിതകാലം മുതൽ നവീൻ ബാബുവിനെ അറിയാം. ഒരു കള്ളം പോലും പറയാത്ത മനുഷ്യനാണ് നവീൻ ബാബുവെന്ന് മന്ത്രി പറഞ്ഞു. 2018ലെ പ്രളയസമയത്തും കൊവിഡ് കാലത്തും എന്റെ കൂടെ പ്രവർത്തിച്ച ഓഫീസറാണ് നവീൻ ബാബു എന്നും മന്ത്രി പറഞ്ഞു പരിയാരം മെഡിക്കൽ കോളേജ് സർക്കാർ ഏറ്റെടുത്ത് റഗുലറൈസേഷൻ നടക്കുകയാണ്. പ്രശാന്തനെ റഗുലറൈസ് ചെയ്ത് സർക്കാർ ജീവനക്കാരനാക്കിയിട്ടില്ല. എന്നാൽ ഇയാൾ ഈ പ്രക്രിയയിലുള്ളയാളാണ്. എന്നാൽ ഇതുമായി മുന്നോട്ട് സർക്കാർ ഉദ്ദേശിക്കുന്നില്ല. പ്രശാന്തൻ സർവീസിൽ വേണ്ടെന്നാണ് തീരുമാനം. അതിനുള്ള നിയമപരമായ കാര്യങ്ങൾ നോക്കും. സംഭവത്തിൽ നിയമോപദേശം തേടിയിട്ടുണ്ട്. പ്രശാന്തനാണോ പമ്പിന്റെ അപേക്ഷികൻ എന്ന് മെഡിക്കൽ കോളേജിനറിയില്ല. ഇത് അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#veena george

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›