ഹോം › കേരളം

നവീൻ ബാബുവിന്റെ മരണം: യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചനയുണ്ടെന്ന് ആവർത്തിച്ച് കുടുംബം

By MJ Desk · 14 Nov 2024, 05:06 PM

എഡിഎം കെ നവീൻ ബാബുവിന് യാത്രയയപ്പ് ഒരുക്കിയതിൽ ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് കുടുംബം. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും സഹോദരൻ പ്രവീൺ ബാബുവുമാണ് ഗൂഢാലോചനയുണ്ടെന്ന് അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. കണ്ണൂരിൽ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം മലയാലപ്പുഴയിൽ മൊഴി രേഖപ്പെടുത്തി മടങ്ങി. രണ്ടാം തവണയാണ് അന്വേഷണ സംഘം കുടുംബത്തിന്റെ മൊഴിയെടുക്കുന്നത്. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി നവീൻ ബാബുവിന്റെ സംസ്‌കരം കഴിഞ്ഞ ഉടൻ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. അന്ന് കുടുംബം മനോവിഷമത്തിലായിരുന്നത് കാരണം വിശദമായി മൊഴിയെടുക്കാൻ പോലീസിന് സാധിച്ചിരുന്നില്ല. പ്രത്യേക സംഘത്തിന്റെ മൊഴി എടുപ്പ് രണ്ടു മണിക്കൂറോളം നീണ്ടു. മൊഴിയിൽ ആരുടെയും പേര് പരാമർശിച്ചിട്ടില്ലെങ്കിലും യാത്ര അയപ്പ് ചടങ്ങിലും, നിരക്ഷേപ പത്രത്തിലും ഗൂഢാലോചന ഉണ്ടെന്നു കുടുംബം ആവർത്തിച്ചു. ഭാര്യ മഞ്ജുഷ, സഹോദരൻ പ്രവീൺ ബാബു എന്നിവരുടെ മൊഴിയാണ് രഘുപ്പെടുത്തിയത്. ടി വി പ്രശൻതന്റെ അഴിമതി ആരോപണത്തിലും കുടുംബം സംശയം പ്രകടിപ്പിച്ചു. നവീൻ ബാബുവിന്റെ കാൾ ലിസ്റ്റുമായാണ് അന്വേഷണ സംഘം ചോദ്യം ചെയ്യാൻ എത്തിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#naveen babu

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›