ഹോം › കേരളം

നവീൻ ബാബുവിന്റെ മരണം: ദിവ്യയെ സംരക്ഷിക്കാൻ സിപിഎമ്മിലെ കണ്ണൂർ ലോബി അന്വേഷണം അട്ടിമറിച്ചെന്ന് സുധാകരൻ

By MJ Desk · 27 Nov 2024, 03:07 PM

നവീൻ ബാബുവിന്റെ കുടുംബത്തെ സർക്കാർ വഞ്ചിച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. ദിവ്യയെ സംരക്ഷിക്കാൻ സിപിഎമ്മിലെ കണ്ണൂർ ലോബി അന്വേഷണം അട്ടിമറിച്ചു. കുടുംബത്തിന് നീതി ഉറപ്പാക്കാൻ പിണറായി സർക്കാരിന് ആകില്ല. കോൺഗ്രസ് നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പമാണെന്നും കെ സുധാകരൻ പ്രസ്താവനയിൽ അറിയിച്ചു പിണറായി വിജയനും പി ശശിയും ഉൾപ്പെട്ട സിപിഎമ്മിന്റെ കണ്ണൂർ ലോബി ദിവ്യയെ സംരക്ഷിക്കാൻ അന്വേഷണം അട്ടിമറിച്ചതിനാലാണ് നവീൻ ബാബുവിന്റെ കുടുംബത്തിന് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കേണ്ടി വന്നത്. ദിവ്യയുടെ കാര്യത്തിൽ സിപിഎമ്മിന് അസാധാരണമായ കരുതലാണ് എഡിഎമ്മിന്റെ മരണത്തിലെ ഉത്തരവാദികളെ കണ്ടെത്തുന്നതിന് പകരം ദിവ്യയുടെ വാദമേറ്റെടുത്ത് നവീൻബാബുവിനെ കൈക്കൂലിക്കാരനെന്ന് സ്ഥാപിക്കാനുള്ള വ്യഗ്രതയാണ് അന്വേഷണ സംഘത്തിനുള്ളത്. പിപി ദിവ്യക്കെതിരെ നിയമപരമായ എല്ലാ പരിരക്ഷയും സിപിഎമ്മും ആഭ്യന്തര വകുപ്പും ഉറപ്പാക്കിയെന്നും സുധാകരൻ ആരോപിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#k sudhakaran#naveen babu

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›