പോലീസ് അന്വേഷണത്തിൽ വിശ്വാസമെന്ന് നവീൻ ബാബുവിന്റെ കുടുംബം
Oct 30, 2024, 08:35 IST
എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന പോലീസ് അന്വേഷണത്തിൽ വിശ്വാസമെന്ന് നവീൻ ബാബുവിന്റെ കുടുംബം. പിപി ദിവ്യയെ കസ്റ്റഡിയിലെടുത്തത് ആശ്വാസകരമാണ്. പോലീസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നതായി നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു അതേസമയം, പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും. അതേസമയം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. ദിവ്യക്കെതിരെ സംഘടന നടപടിയുണ്ടാകുമോ എന്ന് ഇന്നറിയാം വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് കോടതി ഇന്നലെ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം നാടകീയമായി ദിവ്യ പോലീസിന് മുന്നിലെത്തി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്.