ഹോം › കേരളം

നവീൻ ബാബുവിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി; അന്ത്യാഞ്ജലി അർപ്പിച്ച് നിരവധി പേർ

By MJ Desk · 17 Oct 2024, 04:56 PM

കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ സംസ്‌കാര ചടങ്ങുകൾ പൂർത്തിയായി. മലയാലപ്പുഴയിലെ വസതിയിൽ വെച്ചായിരുന്നു ചടങ്ങുകൾ. റവന്യു മന്ത്രി കെ രാജൻ അടക്കമുള്ളവരാണ് മൃതദേഹം ചിതയിലേക്ക് എടുത്തത്. രണ്ട് പെൺമക്കളും അനിയന്റെ മകനും ചേർന്നാണ് ചിതക്ക് തീ കൊളുത്തിയത് കലക്ടറേറ്റിലും വസതിയിലും നടത്തിയ പൊതുദർശനത്തിൽ നിരവധി പേരാണ് നവീൻ ബാബുവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയത്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നടത്തിയ അഴിമതി ആരോപണത്തെ തുടർന്നായിരുന്നു നവീൻ ബാബുവിന്റെ ആത്മഹത്യ. യാത്രയയപ്പ് ചടങ്ങിനിടെയാണ് ദിവ്യ ആരോപണം ഉന്നയിച്ചത് സർവീസ് കാലാവധി അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെ സ്വന്തം നാട്ടിലേക്ക് ട്രാൻസ്ഫർ വാങ്ങുകയായിരുന്നു. സഹപ്രവർത്തകർ നടത്തിയ യാത്രയയപ്പ് ചടങ്ങിനിടെ ക്ഷണിക്കാതെ എത്തിയ ദിവ്യ കലക്ടറെ സാക്ഷി നിർത്തിയായിരുന്നു അഴിമതി ആരോപണം ഉന്നയിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#naveen babu

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›