കൊറോണ വൈറസ് ബാധ: കൊച്ചി വിമാനത്താവളത്തിൽ 28 യാത്രക്കാരെ പരിശോധിച്ചു

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയ 28 യാത്രക്കാരെ കൊച്ചി വിമാനത്താവളത്തിൽ പരിശോധിച്ചു. ആർക്കും വൈറസ് ബാധയില്ല. ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ മറ്റ്
 

കൊറോണ വൈറസ് ബാധിത പ്രദേശങ്ങളിൽ നിന്നെത്തിയ 28 യാത്രക്കാരെ കൊച്ചി വിമാനത്താവളത്തിൽ പരിശോധിച്ചു. ആർക്കും വൈറസ് ബാധയില്ല. ചൈനയിൽ പടർന്നു പിടിച്ച കൊറോണ വൈറസ് ബാധ മറ്റ് രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്തതോടെയാണ് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ആരോഗ്യ പരിശോധന ആരംഭിച്ചത്.

വൈറസ് ഭീഷണിയുടെ സാഹചര്യത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രത്യേക പരിശോധനാ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്നവരെ അപ്പോൾ തന്നെ ആശുപത്രിയിലേക്ക് എത്തിക്കാനുള്ള സജ്ജീകരണങ്ങളും തയ്യാറാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര ടെർമിനലിലെ ജോലിക്കാർക്ക് പ്രത്യേക മാസ്‌കും ഗ്ലൗസും നൽകിയിട്ടുണ്ട്. അണുവിമുക്തമായ ആംബുലൻസും ഒരുക്കിയിട്ടുണ്ട്

ചൈനക്ക് പുറമെ ജപ്പാൻ, തായ്‌ലാൻഡ്, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. അമേരിക്കയിലും ഒരാൾ വൈറസ് ബാധയെ തുടർന്ന് ചികിത്സയിലാണ്. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പടരുന്നതാണ് കൊറോണ വൈറസ് ബാധയെന്ന് കണ്ടെത്തിയതോടെ ലോകം അതീവ ജാഗ്രതയിലാണ്.