കാമുകിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവം: വനിതാ കമ്മീഷൻ കേസെടുത്തു

പാലക്കാട് നെന്മാറയിൽ കാമുകിയായ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ നെന്മാറ സിഐയോട് കമ്മീഷൻ നിർദേശിച്ചു. നെന്മാറ
 

പാലക്കാട് നെന്മാറയിൽ കാമുകിയായ പെൺകുട്ടിയെ പത്ത് വർഷം ഒളിവിൽ പാർപ്പിച്ച സംഭവത്തിൽ വനിതാ കമ്മീഷൻ കേസെടുത്തു. സംഭവത്തിൽ റിപ്പോർട്ട് നൽകാൻ നെന്മാറ സിഐയോട് കമ്മീഷൻ നിർദേശിച്ചു. നെന്മാറ അയിലൂരിലാണ് സജിത എന്ന യുവതിയെ കാമുകനായ റഹ്മാൻ പത്ത് വർഷത്തോളം സ്വന്തം വീട്ടിൽ താമസിപ്പിച്ചത്

സംഭവത്തിലെ ദുരൂഹത പുറത്തു കൊണ്ടുവരണമെന്നും ഇതിന് പ്രണയത്തിന്റെ ഭാഷ്യം നൽകാൻ കഴിയില്ലെന്നും പാലക്കാട് വനിതാ കമ്മീഷൻ അംഗം ഷിജി ശിവജി പറഞ്ഞു. അന്വേഷണം വേണ്ടെന്ന നിലപാടിലെത്തിയ പോലീസ് നിലപാടിനെയും വനിതാ കമ്മീഷൻ വിമർശിച്ചു

കടുത്ത മനുഷ്യാവകാശ ലംഘനം നടന്നിട്ടുണ്ട്. പുരുഷൻ സ്വാതന്ത്ര്യം അനുഭവിക്കുന്നു. പെൺകുട്ടിക്ക് അത് നിഷേധിക്കുന്നു. സ്ത്രീയെന്ന നിലയിൽ കുട്ടിക്കുണ്ടാകുന്ന പ്രശ്‌നങ്ങളുണ്ടല്ലോ. പരിമിത സൗകര്യത്തിൽ യഥാർഥത്തിൽ എന്താണ് നടന്നതെന്ന കാര്യം പുറത്തുവരണമെന്നും കമ്മീഷൻ പറയുന്നു.