{"vars":{"id": "89527:4990"}}

നെന്മാറ സജിത കൊലക്കേസ്: ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ, നാലേ കാൽ ലക്ഷം രൂപ പിഴ
 

 

നെന്മാറ പോത്തുണ്ടി സജിത വധക്കേസിൽ പ്രതി ചെന്താമരക്ക്(53) ഇരട്ട ജീവപര്യന്തം ശിക്ഷ. നാലേകാൽ ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ തെളിവ് നശിപ്പിക്കലിന് അഞ്ച് വർഷം തടവും കോടതി വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.

പാലക്കാട് അഡീഷണൽ ജില്ലാ കോടതിയുടേതാണ് വിധി. 2019 ഓഗസ്റ്റ് 31നാണ് സജിതയെ ചെന്താമര വീട്ടിൽ കയറി വെട്ടിക്കൊന്നത്. ഈ കേസിൽ ജാമ്യത്തിലിറങ്ങിയ ചെന്താമര ഈ വർഷം ജനുവരി 27ന് സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയും വെട്ടിക്കൊന്നിരുന്നു

നിഷ്ഠൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും പരമാവധി ശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു. എന്നാൽ കേസ് അപൂർവങ്ങളിൽ അപൂർവമല്ലെന്നും സജിത വധക്കേസിന് മുമ്പ് ഒരു പെറ്റിക്കേസിൽ പോലും പ്രതിയാകാത്ത ആളാണ് ചെന്താമരയെന്നും പ്രതിഭാഗം വാദിച്ചു