{"vars":{"id": "89527:4990"}}

നെന്മാറ സജിത കൊലക്കേസ്: പ്രതി ചെന്താമരക്കുള്ള ശിക്ഷ ഇന്ന് വിധിക്കും
 

 

നെന്മാറ സജിത കൊലക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ പ്രതി ചെന്താമരക്കുള്ള ശിക്ഷ ഇന്ന് വിധിക്കും. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പറയുക. കൊടും കുറ്റവാളിയായ ചെന്താമരക്ക് വധശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. സജിത കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം ഇരട്ടക്കൊലപാതകം കൂടി നടത്തിയതും പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു

2019 ഓഗസ്റ്റ് 31നാണ് ചെന്താമര അയൽവാസിയും പോത്തുണ്ടി ബോയൻ കോളനി സ്വദേശിയുമായ സജിതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നത്. തന്റെ ഭാര്യ പിരിഞ്ഞു പോകാൻ കാരണം സജിതയും കുടുംബവും ആണെന്ന് സംശയിച്ചായിരുന്നു കൊലപാതകം

ഈ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ചെന്താമര 2024 നവംബറിൽ ജാമ്യത്തിലിറങ്ങിയത്. ഈ വർഷം ജനുവരി 27നാണ് വീണ്ടും പോത്തുണ്ടിയിലെത്തി സജിതയുടെ ഭർത്താവ് സുധാകരൻ, അമ്മ ലക്ഷ്മി എന്നിവരെയും ചെന്താമര വെട്ടിക്കൊന്നത്.