എം ശിവശങ്കറിനെതിരെ സിബിഐ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കും

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ സിബിഐ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തേക്കും. ലൈഫ് കരാറിന് ഉപകാരമായി യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐ
 

ലൈഫ് മിഷൻ ഇടപാടുമായി ബന്ധപ്പെട്ട് എം ശിവശങ്കറിനെതിരെ സിബിഐ അഴിമതി നിരോധന നിയമപ്രകാരം കേസെടുത്തേക്കും. ലൈഫ് കരാറിന് ഉപകാരമായി യൂനിടാക് എംഡി സന്തോഷ് ഈപ്പൻ നൽകിയ ഐ ഫോണുകളിൽ ഒന്ന് ശിവശങ്കറിന് ലഭിച്ചുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

കരാറിന്റെ ഭാഗമായുള്ള കോഴയാണ് ഇതെന്ന് സിബിഐക്ക് നിയമോപദേശം ലഭിച്ചിട്ടുണ്ട്. 2017ലെ സർക്കാർ നോട്ടിഫിക്കേഷൻ നമ്പർ 483 പ്രകാരം കേസെടുക്കാമെന്നാണ് സിബിഐക്ക് ലഭിച്ചിരിക്കുന്ന നിർദേശം

അഴിമതി നിരോധനത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ശിവശങ്കറിനെതിരെ റിപ്പോർട്ട് നൽകാനാണ് സിബിഐ തീരുമാനം. പഴയ എഫ് ഐ ആറിനൊപ്പമാകും പുതിയ റിപ്പോർട്ട് കൂട്ടിച്ചേർക്കുക.