കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു; താരിഖ് അൻവർ ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകും

കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ഭഗീരഥ പ്രയത്നം കോൺഗ്രസിൽ തുടരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറോട് ഹൈക്കമാൻഡ് നിർദേശിച്ചു. പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയതു പോലെ
 

കെപിസിസി അധ്യക്ഷനെ കണ്ടെത്താനുള്ള ഭഗീരഥ പ്രയത്‌നം കോൺഗ്രസിൽ തുടരുന്നു. ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് നൽകാൻ കേരളത്തിന്റെ ചുമതലയുള്ള താരിഖ് അൻവറോട് ഹൈക്കമാൻഡ് നിർദേശിച്ചു. പ്രതിപക്ഷ നേതാവിനെ കണ്ടെത്തിയതു പോലെ തിരക്കിട്ട പ്രഖ്യാപനം വേണ്ടെന്നാണ് ഹൈക്കമാൻഡിന്.

എല്ലാ മുതിർന്ന നേതാക്കളോടും ചർച്ച ചെയ്ത ശേഷം റിപ്പോർട്ട് നൽകാനാണ് താരിഖ് അൻവറിന് നൽകിയ നിർദേശം. കെ സുധാകരന്റെ പേര് തന്നെയാണ് അധ്യക്ഷ സ്ഥാനത്തേക്ക് മുഖ്യമായും പരിഗണിക്കുന്നത്. എങ്കിലും കൂടിയാലോചന വേണമെന്ന് ഹൈക്കമാൻഡ് പറയുന്നു.

കെ സുധാകരനൊപ്പം കൊടിക്കുന്നിൽ സുരേഷിന്റെ പേരും പരിഗണിക്കുന്നുണ്ട്. സുരേഷ് ആകട്ടെ അവകാശവാദം ഉന്നയിക്കുകയും ചെയ്തിരുന്നു.