{"vars":{"id": "89527:4990"}}

കോഴിക്കോട്ട് നിപ രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്; സാമ്പിളുകൾ പൂനെ വൈറോളജി ലാബിലേക്ക് അയക്കും

 

കോഴിക്കോട്: കോഴിക്കോട്ട് നിപ ബാധിച്ചു ചികിത്സയിൽ കഴിയുന്ന രോഗിയുടെ പുതിയ പരിശോധനാഫലം നെഗറ്റീവ്. കോഴിക്കോട് മെഡിക്കൽ കോളജിലെ ലബോറട്ടറിയിൽ നടത്തിയ പരിശോധനയിലാണ് പുതിയ ഫലം നെഗറ്റീവായതായി കണ്ടെത്തിയത്.

​രോഗമുക്തി ഉറപ്പുവരുത്തുന്നതിനായി രോഗിയുടെ സാമ്പിളുകൾ തുടർപരിശോധനകൾക്കായി പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് (NIV) അയക്കും. അവിടെ നിന്നുള്ള അന്തിമ ഫലം കൂടി പുറത്തുവന്ന ശേഷമേ ഔദ്യോഗികമായി നിപ നെഗറ്റീവ് സ്ഥിരീകരിക്കുകയുള്ളൂ. നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രത്യേക ഐസൊലേഷൻ വാർഡിലാണ് രോഗി ചികിത്സയിൽ കഴിയുന്നത്.