സംസ്ഥാനം കടുത്ത നിയന്ത്രണത്തിലേക്ക്; രാത്രികാല കർഫ്യൂ ഉൾപ്പെടെ നടപ്പിലാക്കും

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. രാത്രികാല കർഫ്യൂ നടപ്പാക്കുന്നതും വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്. പൊതു ഇടങ്ങളിലെ തിരക്ക്
 

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്ചാത്തലത്തിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താനൊരുങ്ങി സർക്കാർ. രാത്രികാല കർഫ്യൂ നടപ്പാക്കുന്നതും വർക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും പരിഗണനയിലാണ്. പൊതു ഇടങ്ങളിലെ തിരക്ക് കുറയ്ക്കുന്നതിന് കർശന നടപടികൾ വേണമെന്ന് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്

ഇതുസംബന്ധിച്ച അന്തിമ തീരുമാനമെടുക്കാനായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരുകയാണ്. വിവിധ വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.