നിലമ്പൂരിൽ മക്കളോടൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും തൂങ്ങിമരിച്ച നിലയിൽ

നിലമ്പൂർ ഞെട്ടിക്കുളത്ത് മൂന്ന് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും തൂങ്ങി മരിച്ച നിലയിൽ. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരനെ(35)യാണ് റബർ തോട്ടത്തിൽ തൂങ്ങി മരിച്ച
 

നിലമ്പൂർ ഞെട്ടിക്കുളത്ത് മൂന്ന് മക്കളോടൊപ്പം ആത്മഹത്യ ചെയ്ത യുവതിയുടെ ഭർത്താവും തൂങ്ങി മരിച്ച നിലയിൽ. ഭൂദാനം തുടിമുട്ടി മുതുപുരേടത്ത് ബിനേഷ് ശ്രീധരനെ(35)യാണ് റബർ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ബിനേഷിന്റെ ഭാര്യ രഹ്ന, മക്കളായ ആദിത്യൻ, അർജുൻ, അഭിനനവ് എന്നിവരെ ഞായറാഴ്ച ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയിരുന്നു. കുടുംബപ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞിരുന്നു. എന്നാൽ ആത്മഹത്യയല്ലെന്നും ബിനേഷ് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയതാണെന്നും ആരോപിച്ച് രഹ്നയുടെ കുടുംബം രംഗത്തുവരികയും ചെയ്തു

ബിനേഷിന് പരസ്ത്രീ ബന്ധമുണ്ടെന്നും രഹ്നയുടെ കുടുംബം ആരോപിച്ചിരുന്നു. ഭാര്യയും മക്കളും മരിക്കുന്ന ദിവസം ബിനേഷ് കണ്ണൂർ ഇരിക്കൂറിൽ റബർ ടാപ്പിംഗ് ജോലി നോക്കുകയായിരുന്നു.