ബിജെപിക്ക് ഒരു എംപി പോലും ഇല്ലാതിരുന്നിട്ടും മോദിജി കേരളത്തെ അവഗണിച്ചില്ല: നിർമല സീതാരാമൻ

സംസ്ഥാനത്ത് നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തോട് യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിനായി നിരവധി കാര്യങ്ങളാണ് കേന്ദ്രം ചെയ്തതെന്ന്
 

സംസ്ഥാനത്ത് നിന്ന് ബിജെപിക്ക് ഒരു എംപി പോലുമില്ലാതിരുന്നിട്ടും പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തോട് യാതൊരു വിവേചനവും കാണിച്ചിട്ടില്ലെന്ന് കേന്ദ്രധനമന്ത്രി നിർമലാ സീതാരാമൻ. കേരളത്തിനായി നിരവധി കാര്യങ്ങളാണ് കേന്ദ്രം ചെയ്തതെന്ന് കെ സുരേന്ദ്രന്റെ വിജയ യാത്രക്ക് തൃപ്പുണിത്തുറയിൽ നൽകിയ സ്വീകരണത്തിൽ നിർമല സീതാരാമൻ പറഞ്ഞു

ഇവിടെ നിന്ന് ഒരു എംപിയുമില്ല. എന്നാൽ മോദിജി വിവേചനം കാണിച്ചില്ല. കേരളത്തെ എന്തിന് പരിഗണിക്കണമെന്ന് മോദിജി ചോദിച്ചിട്ടില്ല. എല്ലാ സംസ്ഥാനങ്ങളും മുന്നേറണമെന്നാണ് മോദിജി ആഗ്രഹിക്കുന്നത്.

കേരളത്തിലെ ദേശീയപാതക്കായി നീക്കിവെച്ചത് 65,000 കോടി രൂപയാണ്. കൊച്ചി മെട്രോയ്ക്ക് 1957 കോടി. പുഗല്ലൂർ-തൃശ്ശൂർ ട്രാൻസ്മിഷൻ പ്രൊജക്ടിനായി 5070 കോടി നൽകി. കാസർകോട് സോളാർ പവർ പ്രൊജക്ട്, അരുവിക്കര വാട്ടർ ട്രീറ്റ്‌മെന്റ് എന്നിവയെല്ലാം കേരളത്തിന് നൽകിയെന്നും നിർമല പറഞ്ഞു.